ലോക്ക് ഡൗണിനെതുടര്‍ന്ന് മാറ്റിവച്ച കേരള സര്‍വകലാശാല പരീക്ഷകള്‍ നാളെമുതല്‍ ആരംഭിക്കും

ശ്രീനു എസ്

ചൊവ്വ, 2 ജൂണ്‍ 2020 (14:11 IST)
ലോക്ക് ഡൗണിനെതുടര്‍ന്ന് മാറ്റിവച്ച കേരള സര്‍വകലാശാല പരീക്ഷകള്‍ നാളെമുതല്‍ ആരംഭിക്കും. പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വിപി മഹാദേവന്‍ പിള്ള പറഞ്ഞു.
 
വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ ജില്ലകളില്‍ പരീക്ഷ എഴുതാം. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും പരീക്ഷ നടത്തുന്നത്. ബിഎ, ബിഎസ് സി, ബികോം അവസാന വര്‍ഷ പരീക്ഷകളാണ് നടക്കുന്നത്. 168 സെന്ററുകളിലായി 33928 വിദ്യാര്‍ഥികളാണ് പരീക്ഷകളെഴുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍