കൊവിഡ് മൂലം ഒന്നരവര്‍ഷമായി വീടുകളില്‍ തളച്ചിടപ്പെട്ടവര്‍ക്ക് ആശ്വാസം: സംസ്ഥാനത്തെ ടൂറിസ്റ്റു കേന്ദ്രങ്ങള്‍ തുറക്കുന്നു, നിബന്ധനകള്‍ ഇങ്ങനെ

ശ്രീനു എസ്

തിങ്കള്‍, 9 ഓഗസ്റ്റ് 2021 (08:52 IST)
കൊവിഡ് മൂലം ഒന്നരവര്‍ഷമായി വീടുകളില്‍ തളച്ചിടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കി സംസ്ഥാനത്തെ ടൂറിസ്റ്റു കേന്ദ്രങ്ങള്‍ തുറക്കുന്നു. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ടൂറിസ്റ്റുമേഖലയില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അല്ലെങ്കില്‍ 48മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പ്രവേശിക്കാം.
 
കൂടാതെ ഇവര്‍ക്ക് ഈ മോഖലകളിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുവാദമുണ്ട്. പൊന്‍മുടി, തേക്കടി, വയനാട് ബേക്കല്‍, കുട്ടനാട്, എന്നീ ടൂറിസ്റ്റുമേഖലകളാണ് ഇന്ന് മുതല്‍ തുറക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍