ഇന്ന് കർക്കിടക വാവ്, ബലിതർപ്പണം വീടുകളിൽ മാത്രം

ഞായര്‍, 8 ഓഗസ്റ്റ് 2021 (10:05 IST)
പിതൃസ്‌മരണയുമായി ഇന്ന് കരിക്കിടക വാവ്. കൊവിഡ് വ്യാപനമുള്ള സാഹചര്യത്തിൽ ഇന്ന് പൊതുയിടങ്ങളിൽ ബലി‌തർപ്പണം അനുവദിക്കില്ല. വീടുകളിൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ നടത്തണമെന്നാണ് നിർദേശം. ബലിതർപ്പണത്തിന് ശേഷമുള്ള വഴിപാടുകൾ ക്ഷേത്രങ്ങളിൽ നടത്താം.
 
കർക്കിടക വാവിന് ബലിയിട്ടാൽ പിതൃക്കളുടെ ആത്മാക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. എള്ളും,പൂവും ഉണക്കല്ലരിയും ഉൾപ്പടെയുൾള പൂജാദ്രവ്യങ്ങൾ കൊണ്ടാണ് ബലിതർപ്പണം നടത്തുക. ഇന്ന് ഉച്ചയ്ക്ക് 12.15 വ‌രെ ബലിഉഇടാനാവും. പല ക്ഷേതങ്ങളും ഓൺലൈനായി ബലിതർപ്പണ ചടങ്ങുകളും മന്ത്രങ്ങളും പറഞ്ഞ് നൽകുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍