മേയ് എട്ട് മുതല്‍ 16 വരെയാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണിത്. കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അവശ്യ സേവനങ്ങള്‍ മാത്രമേ ഈ ദിവസങ്ങളില്‍ ലഭ്യമാകൂ. ഒഴിച്ചുകൂടാന്‍ സാധിക്കാത്ത കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ. ഈ ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തിലും നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കൂ. രാവിലെ പത്തു മുതല്‍ ഒരു മണി വരെ ഇടപാടുകള്‍ നടത്താം. രണ്ടു മണിക്ക് അടയ്ക്കണം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുമാത്രമേ ബാങ്കുകളില്‍ ഇടപാടുകാര്‍ പ്രവേശിക്കാവൂ. പനിയോ മറ്റ് കോവിഡ് ലക്ഷണങ്ങളോ ഉള്ളവര്‍ ബാങ്കില്‍ പോകരുത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങരുത്. റോഡുകളില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കും. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ തടഞ്ഞ് കാര്യം തിരക്കും. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങാവൂ. എന്ത് ആവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസിനെ ബോധ്യപ്പെടുത്തണം. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ സാധിക്കും. മാത്രമല്ല, നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ട്. അവശ്യ സേവനങ്ങളും ലഭ്യമാണ്.