മലയാളിക്കിപ്പോള്‍ ബിയര്‍ മതി, മദ്യ നിയന്ത്രണം മാറ്റിയത് കേരളത്തിലെ മദ്യപാന ശീലം
ശനി, 18 ജൂലൈ 2015 (14:10 IST)
ബാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് വീര്യം കൂടിയ മദ്യം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞെന്നും പകരം ബിയര്‍ ഉപഭോഗം കൂടിയതായും കണക്കുകള്‍. ബാറുകള്‍ പലതും പൂട്ടിയതൊടെ ഉയര്‍ന്ന വിലകൊടുത്ത ബാറുകളിരുന്ന് ബിയര്‍ കഴിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ ഇപ്പോള്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ വഴി വാങ്ങി ഉപയോഗിക്കുകയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.
ബാറുകള്‍ പൂട്ടിയത് ബിവറേജുകളില്‍ തിരക്ക് കൂട്ടിയെങ്കിലും കൂടുതല്‍ വിറ്റഴിഞ്ഞത് ബിയര്‍ മാത്രമാണ്. ബിയറിന്റെ വില്‍പ്പന ഏപ്രില്‍ മാസത്തില്‍ 15.13 ലക്ഷം മെയില്‍ 14.52 ലക്ഷം കേയ്‌സുകളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ഇത് 11.27 ലക്ഷം, മെയ് യി 9.72 ലക്ഷം കേയ്‌സുകളായിരുന്നു. തിരസ്ക്ക് കൂടിയതിനാല്‍ ബിവരേജ് കോര്‍പ്പറേഷന്റെ ലാഭവും കൂടി. ഏപ്രില്‍ മെയ് മാസങ്ങളില്‍ ബിവറേജസ് കോര്‍പ്പേറഷന്റെ ലാഭം 218.53 കോടിരൂപ യാണ്.
ഈ വര്‍ഷം മാര്‍ച്ച് വരെ ബീവറേജസ് വഴി 10012.84 കോടിയുടെ മദ്യവില്‍പ്പന നടന്നതായിട്ടാണ് വിവരം. 2013-14ല്‍ വിറ്റത് 9365.98 കോടിയുടെ മദ്യമാണ് വിറ്റത്. 2014 ഏപ്രിലില്‍ 880.81 കോടിയായിരുന്നു. 2015 ഏപ്രിലില്‍ അത് 992.90 കോടിയായി വര്‍ധിച്ചു. 112.09 കോടിയാണ് വര്‍ധിച്ചത്. കഴിഞ്ഞ മെയില്‍ 899.71 കോടിയായിരുന്ന വില്‍പ്പന ഈ വര്‍ഷം 1006.15 കോടിയായി കൂടി. 106.44 കോടിയുടെ വര്‍ധന.