കേരളം ഇടത്തോട്ട്; ഭരണം എൽ ഡി എഫിനെന്ന് സർവെ

ശനി, 2 ഏപ്രില്‍ 2016 (09:56 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം എൽ ഡി എഫിനായിരിക്കുമെന്ന് സർവേ ഫലം. ഇതിന് സോളാര്‍ കേസ് നിര്‍ണായകമാകുമെന്ന് ഇന്ത്യ ടിവി - സി വോട്ടര്‍ സര്‍വേ ഫലം. ആകെയുള്ള 140-ല്‍ 86 സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിലെത്തും. യു ഡി എഫിന് 53 സീറ്റുകളാകും ലഭിക്കുക. മൂന്നാം മുന്നണിയായി ശക്തമായി രംഗത്തുള്ള എന്‍ ഡി എ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പറയുന്നു.
 
സോളാര്‍ കേസിന്റെ പശ്ചാത്തലത്തില്‍ യു ഡി എഫിന് വോട്ടുവിഹിതത്തില്‍ കുറവുണ്ടാകുമെന്നും സര്‍വേ വിലയിരുത്തുന്നു. അഴിമതിയാണ് കാരണമെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു. സര്‍വേ പ്രകാരം യു ഡി എഫിന്റെ വോട്ടുവിഹിതം മുന്‍വര്‍ഷത്തെ 45.8 ശതമാനത്തില്‍നിന്ന് 41.3 ശതമാനം ആയി കുറയും. 43.8 ശതമാനം ആയിരിക്കും എല്‍ ഡി എഫിന്റെ വോട്ടുവിഹിതം. എന്‍ ഡി എ ക്ക് 10 ശതമാനവും മറ്റുള്ളവര്‍ക്ക് അഞ്ചു ശതമാനവുമായിരിക്കും വോട്ടുവിഹിതമെന്നും സര്‍വേ വിലയിരുത്തുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക