സെപ്റ്റംബര്‍ ഏഴുവരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

ശ്രീനു എസ്

വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (11:19 IST)
സെപ്റ്റംബര്‍ ഏഴുവരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കൂടാതെ കൊല്ലത്തും തിരുവനന്തപുരത്തും ശക്തമായ മഴ ലഭിച്ചു. ഇന്ന് ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറത്താണ് യെല്ലോ അലര്‍ട്ട്.
 
ഞായറാഴ്ച കൊല്ലത്തും തിങ്കളാഴ്ച എറണാകുളത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ നാലുമുതല്‍ 10വരെ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍