സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്, 21 മരണം, 7723 പേർക്ക് രോഗമുക്തി

ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (18:15 IST)
സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 95,407 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48253 സാംപിളുകളാണ് പരിശോധിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 7723 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.
 
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മാതൃകപരമായ പ്രവർത്തനം കാരണമാണ് ഇത് സാധ്യമായത്. അതേസമയം ചില മത്സ്യചന്തകൾ, വഴിയോരകച്ചവട സ്ഥാപനങ്ങൾ എന്നിവടിങ്ങളിൽ സാമൂഹികഅകലം അടക്കമുള്ളവ പാലിക്കുന്നില്ല എന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍