സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ്, 10 മരണം, 2175 പേർക്ക് സമ്പർക്കം വഴി

വ്യാഴം, 27 ഓഗസ്റ്റ് 2020 (18:51 IST)
സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 2067 പേർക്ക് രോഗമുക്തി  നേടി. 10 മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനം അതിനിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ലോകത്തിൽ തന്നെ ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലൊന്നാണ് കേരളമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 172 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 140 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേർക്കും വയനാട് ജില്ലയിലുള്ള 25 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 10 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്‌തു.
 
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 121 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 2175 പേർക്കാണ് ഇന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 193 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 331 പേര്‍ക്കും, കോഴിക്കോട് 225 ജില്ലയില്‍ നിന്നുള്ള പേര്‍ക്കും, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 217 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 146 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, എറണാകുളം ജില്ലകളില്‍ നിന്നുള്ള 125 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ല്ലയിൽ നിന്നുള്ള 21 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
 
47 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 13, തൃശൂര്‍ ജില്ലയിലെ 8, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 6 വീതവും, മലപ്പുറം ജില്ലയിലെ 5, ആലപ്പുഴ ജില്ലയിലെ 3, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, പാലക്കാട്, വയനാട് ജില്ലകളിലെ ഓരോ ആരോഗ്യപ്രവർത്തകർക്കുമാണ് രോഗം ബാധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍