സംസ്ഥാനത്ത് വിലകയറ്റത്തിന്റെ തോത് കുറയ്ക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയെങ്കിലും പെട്രോള്‍, ഡീസല്‍ വില്‍പ്പന നികുതി ഉയര്‍ത്തിയത് വിലക്കയറ്റം കൂടുമെന്ന് ഉറപ്പാക്കി. ഇന്ധനങ്ങള്‍ക്ക് പുറമെ വെളിച്ചെണ്ണയ്ക്ക് നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം അരിയുല്‍പ്പനങ്ങള്‍ല്ല് നികുതി ഇളവ് തുടരുമെന്ന് ധനമന്ത്രി അറിയിച്ചു.
എന്നാല്‍ റവ, മൈദ, ആട്ട, തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനവും, പൊതുവിതരണ ശൃംഖലയ്ക്ക് പുറത്തുള്ള അരി ഉല്‍പ്പന്നങ്ങക്ക് ഒരു ശതമാനവും നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. തിനാല്‍ അരി വില വര്‍ധിക്കാനാണ് സാധ്യത.
റബര്‍തടി പൂര്‍ണമായും നികുതിമുക്തമാക്കി. ദ്രവീകൃത ഇന്ധനത്തിന് ഒരു വര്‍ഷത്തേക്ക് നികുതിയിളവ് പ്രഖ്യാപിച്ചു. പ്ളാസ്റ്റിക് ചൂല്‍, മോപ്പ് നികുതി ഉയര്‍ത്തി. വില ഉയരും. പ്ളാസ്റ്റിക് കപ്പ്, കളിപ്പാട്ടങ്ങള്‍, ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് നികുതി ഉയര്‍ത്തി. വില കൂടും. ആഡംബര ബൈക്കുകള്‍ക്കും വാഹനങ്ങള്‍ക്കും നികുതി ഉയര്‍ത്തി. ഇവയുടെ വില ഉയരും.