60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷന്‍; ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം

വെള്ളി, 8 ജൂലൈ 2016 (11:07 IST)
സംസ്ഥാനത്ത് 60 കഴിഞ്ഞ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പെന്‍ഷന്‍. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസസഹായം ലഭ്യമാക്കും.  
 
വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ ബാക്ക് എന്‍ഡ് സബ്‌സിഡി മുന്‍കൂറായി നല്‍കും. പ്രവാസികളുടെ പുനരധിവാസപാക്കേജിനായി 24 കോടി രൂപ വകയിരുത്തി. നോര്‍ക്ക വകുപ്പിന് 28 കോടി രൂപ മാറ്റിവെച്ചു.
 
ജില്ലാ സംസ്ഥാനസഹകരണ ബാങ്കുകള്‍ യോജിപ്പിച്ച് ഒറ്റ ബാങ്കാക്കും. ഇതു സംബന്ധിച്ച പഠനത്തിന് പത്ത് ലക്ഷം രൂപ വകയിരുത്തി.
 
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കും

വെബ്ദുനിയ വായിക്കുക