വയനാട്ടില്‍ രണ്ടിടത്ത് യുഡിഎഫും കല്പറ്റയില്‍ എല്‍ ഡി എഫും മുന്നേറുന്നു; ലീഡ് നിലനിര്‍ത്തി കല്പറ്റയില്‍ സി കെ ശശീന്ദ്രന്‍
വ്യാഴം, 19 മെയ് 2016 (09:20 IST)
മൂന്നു നിയമസഭ മണ്ഡലങ്ങളുള്ള വയനാട്ടില്‍ എല്‍ ഡി എഫ് ഒരു സീറ്റിലും യു ഡി എഫ് രണ്ട് സീറ്റുകളിലും മുന്നേറുന്നു. മന്ത്രി പി കെ ജയലക്ഷ്‌മി മത്സരിക്കുന്ന മാനന്തവാടിയില്‍ അവര്‍ മുന്നേറുകയാണ്. ഒരു സമയത്ത് ലീഡ് നഷ്‌ടപ്പെട്ടെങ്കിലും പിന്നീട് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.
സുല്‍ത്താന്‍ ബത്തേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്‌ണന്‍ ലീഡ് നില ഉയര്‍ത്തുകയാണ്. സി പി എമ്മിന്റെ രുക്‌മിണി ശശിധരന്‍, ബി ജെ പിയുടെ സി കെ ജാനു എന്നിവര്‍ പിന്നിലാണ്.
അതേസമയം, കല്പറ്റയില്‍ ഇടതിന്റെ സി കെ ശശീന്ദ്രന്‍ വ്യക്തമായ ലിഡോടെ മുന്നേറുകയാണ്. ഇവിടെ സിറ്റിങ് എം എല്‍ എ ആയ ശ്രേയാംസ് കുമാര്‍ പിന്നിലാണ്.
മൂന്നു മുന്നണികള്‍ക്കെതിരെ ഒറ്റയ്ക്ക് പോരാടുന്ന പി സി ജോര്‍ജ് പൂഞ്ഞാറില്‍ മുന്നില്‍. ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജുകുട്ടി ആഗസ്തിയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി സി ജോസഫും പിന്നിലാണ്.
അതേസമയം, കെ എം മാണി മത്സരിക്കുന്ന പാലായില്‍ എല്‍ ഡി എഫും യു ഡി എഫും ലീഡ് മാറി മാറി നേടുകയാണ്.