നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ് നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനതലത്തില്‍ മൂന്ന് പ്രത്യേക നിരീക്ഷകരെ നിയമിച്ചു. ജില്ലാതലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ച പൊതു, ചെലവ്, പോലീസ് നിരീക്ഷകര്‍ക്ക് പുറമേയാണ് ഇത്തവണ സംസ്ഥാനതലത്തില്‍ മൂന്ന് നിരീക്ഷകരെ കൂടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
പ്രത്യേക പൊതു നിരീക്ഷകന്‍, പ്രത്യേക ചെലവ് നിരീക്ഷകന്‍, പ്രത്യേക പോലീസ് നിരീക്ഷകന്‍ എന്നിവരാണ് പുതുതായി എത്തുക. മുതിര്‍ന്ന റിട്ട: ഐ.എ.എസ് ഓഫീസറായ ജെ. രാമകൃഷ്ണ റാവുവാണ് പ്രത്യേക പൊതു നിരീക്ഷകന്‍. മുതിര്‍ന്ന റിട്ട: ഐ.പി.എസ് ഓഫീസറായിരുന്ന ദീപക് മിശ്ര പ്രത്യേക പോലീസ് നിരീക്ഷകനും, മുതിര്‍ന്ന റിട്ട: ഐ.ആര്‍.എസ് ഓഫീസറായ പുഷ്പീന്ദര്‍ സിംഗ് പൂനിയ പ്രത്യേക ചെലവ് നിരീക്ഷകനുമാണ്. ഇവരില്‍ പ്രത്യേക പോലീസ് നിരീക്ഷകനും പ്രത്യേക ചെലവ് നിരീക്ഷകനും കേരളത്തില്‍ എത്തി. ഇവര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരുമായും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.