കേരളാ ഹൗസ് റെയ്ഡ്: കേരളത്തിന്റെ അഭിമാനത്തിനേറ്റ അടിയെന്ന് കോടിയേരി
ഡല്‍ഹി കേരളാ ഹൗസില്‍ പൊലീസ് പരിശോധന നടത്തിയ സംഭവം കേരളത്തിന്റെ അഭിമാനത്തിനേറ്റ അടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേരളാ ഹൗസില്‍ ഏത് അടുപ്പ് പുകയണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഹിന്ദു സേനയ്ക്കില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസിന്റെ നടപടി ധിക്കാരപരമാണെന്നും കോടിയേരി പറഞ്ഞു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് മടിയെന്നും കോടിയേരി ചോദിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് അപമാനകരമാണെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.