കേരളത്തിലും പശ്ചിമബംഗാളിലും രണ്ട് സ്വരത്തില്‍ സംസാരിക്കുന്നവരെ വിശ്വസിക്കരുതെന്ന് പറയുന്നതിനോടൊപ്പം ബംഗാളിലെ കോണ്‍ഗ്രസ് - സി പി എം സഖ്യത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന മൂന്ന് തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ അദ്ദേഹം പങ്കെടുക്കും. കാസര്‍കോട് നടക്കുന്ന യോഗത്തിന് ശേഷം ഉച്ചയ്ക്ക് ആലപ്പുഴയിലെ കുട്ടനാട്ടിലും വൈകിട്ട് തിരുവനന്തപുരത്തും നടത്തുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും.
12.45ന് കുട്ടനാട് എടത്വ ലൂര്‍ദ്ദ് മാതാ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ആലപ്പുഴ ജില്ലയിലെ പരിപാടി. ജില്ലയിലെ മുഴുവന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥികളും പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം 6.40 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ പ്രധാനമന്ത്രി അന്ന് സന്ദര്‍ശിച്ചേക്കും. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രിയുടെ പ്രചരണ യോഗങ്ങള്‍.