കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജനെ മെഡിക്കല്‍ കോളജില്‍ വെച്ച് ചോദ്യം ചെയ്യും

ചൊവ്വ, 8 മാര്‍ച്ച് 2016 (18:56 IST)
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ മൂന്നുദിവസം ചോദ്യം ചെയ്യാന്‍ സി ബി ഐക്ക് അനുമതി. നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പി ജയരാജന്‍.
 
ജയിലിലോ ആശുപത്രിയിലോ ചോദ്യം ചെയ്യാമെന്ന് സി ബി ഐയുടെ ഹര്‍ജിയിൽ തലശ്ശേരി പ്രിൻസിപ്പിൽ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ജയരാജനെ ബുധനാഴ്ച മെഡിക്കല്‍ കോളജില്‍  അന്വേഷണസംഘം ചോദ്യം ചെയ്യും. ഡി വൈ എസ് പി ഹരി ഓം പ്രകാശും സംഘവുമാണ് ചോദ്യം ചെയ്യുക. സി ബി ഐ റിവ്യൂ ഹര്‍ജി നല്കില്ല.
 
രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറ് വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. അതേസമയം, അഭിഭാഷകന്‍റെയും ഡോക്ടറുടെയും സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന ജയരാജന്‍റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.
 
ജയരാജന്‍റെ റിമാൻഡ് കാലാവധി 11ന് തീരാനിരിക്കെയാണു മൂന്നു ദിവസത്തേക്ക് ചോദ്യം ചെയ്യാൻ ജഡ്ജി വി ജി അനിൽകുമാർ അനുവാദം നൽകിയത്.

വെബ്ദുനിയ വായിക്കുക