കതിരൂര്‍ മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണറിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സിബിഐ സംഘത്തിന് കൈമാറും. കൊലപാതകത്തില്‍ ഉന്നത ഗൂഢാലോചനയുണ്ടെന്നും ഇതിലേക്ക് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ടു പുതിയ പ്രതികളെ കൂടി ഉള്‍പ്പെടുത്തി 19 പ്രതികളുടെ വിശദാംശങ്ങളാണ് സിബിഐ സംഘത്തിന് കൈമാറുന്നത്. മനോജ് വധക്കേസ് സിബിഐ ഏറ്റെടുത്ത സാഹചര്യത്തിലാണ് കേസിലെ മുഴുവന്‍ വിശദാംശങ്ങളും തെളിവുകളും ക്രൈംബ്രാഞ്ച് സംഘം സിബിഐയ്ക്ക് കൈമാറുന്നത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസഥര്‍ നവംബര്‍ നാലിന് വൈകിട്ടോടെ കണ്ണൂരിലെത്തും. അഞ്ചിന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം റിപ്പോര്‍ട്ട് കൈമാറും. കേസില്‍ ഇതു വരെ കണ്ടെത്താനായത് കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായവരെയാണെന്നും 16 പേര് വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യത്തില്‍ പങ്കാളിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.