അമ്മയിൽ ഏത് എം എൽ എയും എംപിയുമുണ്ടെങ്കിലും സർക്കാർ ഇരക്കൊപ്പം തന്നെ: കടകം‌പള്ളി സുരേന്ദ്രൻ

വെള്ളി, 29 ജൂണ്‍ 2018 (12:25 IST)
സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ ഏത് എം പിയും എൽ എൽ എയുമുണ്ടെങ്കിലും സർക്കാർ എപ്പോഴും ഇരക്കൊപ്പം തന്നെയാണെന്ന് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ. അമ്മ എന്നത് ഒരു സ്വതന്ത്ര സംഘടനയാണ്. ഇപ്പോൾ പുറത്തുവരുന്നത് അവരുടെ ആഭ്യന്തര കാര്യങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
 
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പോഷക സംഘടനയല്ലാത്ത അമ്മക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാം. എങ്കിലും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം ഉൾക്കൊള്ളുന്ന നിലപാടാണ് അമ്മ സ്വീകരിക്കേണ്ടത് എന്നു അദ്ദേഹം വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍