കാസര്‍കോട്ട് ശക്തമായി പെയ്യുന്ന കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടില്‍ വീണ് 37കാരന്‍ മരിച്ചു. ചേനക്കോട് സ്വദേശി ചന്ദ്രശേഖരന്‍ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. മധുര്‍ ചേനക്കോട്ടെ വയലിലെ വെള്ളക്കെട്ടിലാണ് ചന്ദ്രശേഖരന്റെ മൃതദേഹം കണ്ടെത്തിയത്.