കാസര്‍കോഡ് വീണ്ടും ബാങ്ക് കവര്‍ച്ച; നാല് കോടി രൂപ നഷ്‌ടമായി
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (13:03 IST)
കാസര്‍കോഡ് വീണ്ടും ബാങ്ക് കവര്‍ച്ച. വിജയ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണവും പണവുമടക്കം ഏഴു കോടിയുടെ മോഷണമാണ് നടന്നിരിക്കുന്നത്. ബാങ്കിന്റെ ഭിത്തി തുരന്നാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നാലു ദിവസമായി ബാങ്കുകള്‍ അവധിയായിരുന്നതിനാല്‍ തിങ്കളാഴ്ച രാവിലെയാണ് കൊള്ള നടന്ന കാര്യം അറിഞ്ഞത്. ഒരു മാസത്തിനിടെ കാസര്‍കോഡ് നടക്കുന്ന രണ്ടാമത്തെ ബാങ്ക് കൊള്ളയാണ് ഇത്.
കോഴിക്കോട് ചേലേമ്പ്രയിലെ ബാങ്ക് കവര്‍ച്ചയെ അനുകരിച്ച് രണ്ടാം നിലയിലുള്ള ബാങ്കിന്റെ കോണ്‍ക്രീറ്റ് തറ തുരന്നാണ് താഴെ നിലയില്‍ നിന്നും മോഷ്ടാക്കള്‍ ബാങ്കിനുള്ളിലെ സ്ട്രോംഗ് റൂമില്‍ കയറിയിരിക്കുന്നത്.