കാസര്‍ഗോഡ് വീടിനുള്ളില്‍ അമ്മയും മകളും മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 23 ജനുവരി 2023 (09:29 IST)
കാസര്‍ഗോഡ് വീടിനുള്ളില്‍ അമ്മയും മകളും മരിച്ച നിലയില്‍. നിര്‍ക്കായയില്‍ സ്വദേശിനി 46 കാരനായ നാരായണി 12 കാരിയായ ശ്രീനന്ദ എന്നിവരാണ് മരിച്ചത്. നാരായണിയെ തൂങ്ങിമരിച്ച നിലയിലും ശ്രീനന്ദയുടെ മൃതദേഹം വീടിനകത്ത് കിടപ്പുമുറിയിലും ആണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ടൂറിസ്റ്റ് ബസ്സില്‍ ജോലി ചെയ്തു വരികയാണ് നാരായണിയുടെ ഭര്‍ത്താവ് ചന്ദ്രന്‍.
 
ഇയാള്‍ ഊട്ടിയിലേക്ക് യാത്ര പോയപ്പോള്‍ ആയിരുന്നു സംഭവം. ഭാര്യയേയും മകളെയും ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ചന്ദ്രന്‍ സുഹൃത്തിനോട് വീട്ടില്‍ ചെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് മരണവിവരം അറിയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍