കാസര്‍ഗോഡ് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

ശ്രീനു എസ്

ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (08:46 IST)
കാസര്‍ഗോഡ് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. നിയമനം നടന്ന് വരികയാണ്. ഇപ്പോള്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
 
വടക്കെ മലബാറില്‍ കാവുകളിലും തറവാട്ടുമുറ്റങ്ങളിലും ഇന്ന് മുതല്‍ തെയ്യം അനുഷ്ഠാന ചടങ്ങുകള്‍ ആരംഭിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കുന്നതിനാണ് അനുമതി. കോലധാരികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി നടത്തിപ്പിന് തേടണമെന്നും ഒരു ദിവസം മാത്രം ഒരു സ്ഥലത്ത് കളിയാട്ടം നടത്തണമെന്നും നേരത്തേ തീരുമാനിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍