കസബ വിവാദം; പാർവതി പ്രതികരണം അർഹിക്കുന്നില്ല, അതിനുള്ള നിലവാരമില്ലെന്ന് നിധിൻ രൺജി പണിക്കർ

വ്യാഴം, 14 ഡിസം‌ബര്‍ 2017 (08:14 IST)
രൺജി പണിക്കരുടെ മകൻ നിധിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കസബ. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രം പറയുന്ന ഡയലോഗുകളെ രൂക്ഷമായി വിമർശിച്ച് നടി പാർവതി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ നിരവധി ആളുകളാണ് പാർവതിക്ക് മറുപടിയുമായി രംഗത്തെത്തിയത്. 
 
ഇപ്പോഴിതാ, കസബയുടെ സംവിധായകൻ നിധിൻ രൺജി പണിക്കർ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. വിഷയത്തിൽ നടി പാർവതി മറുപടി അർഹിക്കുന്നില്ലെന്ന് നിധിൻ 'വനിത' ഓൺലൈനോടു പറഞ്ഞു. പാർവതിയോട് പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നും നിധിൻ പറയുന്നു. ഒരു വർഷം മുൻപ് ഇറങ്ങിയ ചിത്രത്തെ കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ട കാര്യമില്ലെന്നും നിധിൻ വ്യക്തമാക്കുന്നു.
 
'ഒരു വർഷം മുൻപ് ഇറങ്ങിയ സിനിമയെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. ഇത് വൻമരം പിടിച്ചുകുലുക്കി കൂടുതൽ പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകൾക്ക് അറിയാം. ഈ വിഷയത്തിൽ പ്രതികരിക്കാൻ ഞാനില്ല. പ്രതികരണം അർഹിക്കുന്ന നിലവാരം നടിയുടെ പരാമർശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തെപോലെ ഞാനും കരുതുന്നു. പിന്നെ ഈ നടി പ്രതികരണം അർഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് എനിക്ക് തോന്നിയിട്ടില്ല' - നിഥിൻ രൺജി പണിക്കർ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍