കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (14:36 IST)
കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ഏരുവേശി മുയിപ്രയിലെ സതീശനാണ് ഒന്‍പതുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇന്നു രാവിലെയായിരുന്നു സംഭവം. ഇയാളുടെ ഭാര്യ അഞ്ചുവിനും വെട്ടേറ്റു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രണ്ടുപേരെയും മുറിക്കുള്ളില്‍ അടച്ച ശേഷം സതീശന്‍ ആക്രമിക്കുകയായിരുന്നു.
 
കൊലപാതകത്തിനു ശേഷം ഇയാള്‍ സ്വയം കഴുത്തുമുറിച്ച് മരിക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍