കണ്ണൂരില്‍ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 2 നവം‌ബര്‍ 2022 (18:25 IST)
കണ്ണൂരില്‍ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ പിതാവിന് പിന്നാലെ മകനും മരിച്ചു. ഗുരുതരമായി പരിക്കേറ്റ 18കാരനായ വിന്‍സാണ് മരിച്ചത്. വിന്‍സിന്റെ പിതാവ് മാത്തുക്കുട്ടി അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
 
വിന്‍സ് ഡ്രൈവിങ് പഠിക്കാനായി വീട്ടില്‍ നിന്നും കാര്‍ പുറത്തെടുത്തപ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് രണ്ടുപേരെയും പുറത്തെടുത്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍