കണ്ണൂരില്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 ഫെബ്രുവരി 2022 (08:59 IST)
കണ്ണൂരില്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കാസര്‍കോട് കമ്പല്ലൂര്‍ സ്വദേശി അനിരുദ്ധാണ് മരിച്ചത്. 20വയസായിരുന്നു. കണ്ണൂര്‍ മുണ്ടര്‍ കാനത്താണ് അപകടം നടന്നത്. 
 
സുഹൃത്തുക്കളുടെ നിലവിളിയെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ അനിരുദ്ധിനെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍