ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
കണ്ണൂരിലെ കതിരൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നാളെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കാലത്ത് ആറു മണി മുതല്‍ വൈകീട്ട് ആറു മണിവരെയായിരിക്കും ഹര്‍ത്താല്‍.
കതിരൂര്‍ ഡയമണ്ട് മുക്കില്‍ ബിജെപി പ്രവര്‍ത്തകന്‍ കെടി മനോജാണ് (43) വെട്ടേറ്റ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്.മനോജിന് നേരെ ബോംബെറിഞ്ഞ ശേഷം മനോജിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് മനോജിന്റെ തലയുടെ ഒരു വശം തകരുകയായിരുന്നു.