കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 8000 പോലീസുകാര്‍

എ കെ ജെ അയ്യര്‍

ശനി, 12 ഡിസം‌ബര്‍ 2020 (17:37 IST)
കണ്ണൂര്‍: തിങ്കളാഴ്ച നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കണ്ണൂര്‍ ജില്ലയില്‍ മാത്രം എണ്ണായിരം പോലീസുകാരാണ് ഡ്യൂട്ടിക്കുള്ളത്. ക്രമസമാധാനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയാണ് ഇത്രയധികം പോലീസ് ഉദ്യോഗസ്ഥരെ ജില്ലയില്‍ വിന്യസിക്കുന്നത്.
 
ജില്ലയില്‍ ഒട്ടാകെ 900 ലേറെ ബൂത്തുകളാണുള്ളത്. ഇവയില്‍ എല്ലായിടത്തും ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തും. ഈ ക്യാമറകള്‍ അതാത് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടിരിക്കും. അതെ സമയം പ്രശ്‌നബാധിത ബൂത്തുകളില്‍ പോലീസിനൊപ്പം തണ്ടര്‍ ബോള്‍ട്ട്, അര്‍ദ്ധ സൈനിക വിഭാഗം എന്നിവയും ഉണ്ടാവും ജില്ലയില്‍ 54 പ്രശ്‌നബാധിത ബൂത്തുകള്‍ ആണുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍