കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം സംബന്ധിച്ച് നടത്തിവന്ന സമരം പിൻവലിച്ചു. ബോണസ് ആവശ്യപ്പെട്ട് നടത്തിയ പണിമുടക്ക് കലക്ടറുമായി നടത്തിയ ചർച്ചയെത്തുടർന്ന് പിൻവലിച്ചത്. കോഴിക്കോട് റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ജില്ലാ ലേബര്‍ ഓഫീസില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെത്തുടർന്നാണ് ചർച്ച് കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയത്.
ബോണസ് സംബന്ധിച്ച് ഇന്നലെയായിരുന്നു സ്വകാര്യ ബസുടമകൾ സമരം ആരംഭിച്ചത്. കെ എം സുനില്‍, ജില്ലാ ലേബര്‍ ഓഫീസര്‍ സുനില്‍ തോമസ്, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ് മെന്റ്) ബേബി കാസ്‌ട്രോ, ബസ്സുടമകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.