കണ്ണന്‍ ദേവന്റെ ബംഗ്ലാവുകള്‍ വിനോദസഞ്ചാര ആവശ്യത്തിന് ഉപയോഗിക്കാമെന്ന് ഹൈക്കോടതി

തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (18:28 IST)
കണ്ണന്‍ ദേവന്റെ ബംഗ്ലാവുകള്‍ വിനോദസഞ്ചാര ആവശ്യത്തിന് ഉപയോഗിക്കാമെന്ന് ഹൈക്കോടതി. വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നതിന് നിയമപരമായ ലൈസന്‍സ് നേടിയിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബംഗ്ലാവുകള്‍ കളക്‌ടര്‍ ഏറ്റെടുത്തത് റദ്ദു ചെയ്തു കൊണ്ടായിരുന്നു കോടതിയുടെ നടപടി.
 
ടൂറിസം ആവശ്യത്തിന് എസ്റ്റേറ്റ് ബംഗ്ലാവുകള്‍ ഉപയോഗിക്കുന്നത് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് നേരത്തെ തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കണ്ണന്‍ ദേവന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
 
ഇതിനെ ചോദ്യം ചെയ്ത് കണ്ണന്‍ദേവന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനി ഭൂമി കൈവശം വെച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്ന റവന്യൂവകുപ്പിന്റെ വാദം ഹൈക്കോടതി തള്ളി.
 
വിദേശ കമ്പനി കണ്ണന്‍ ദേവന് ഭൂമി കൈമാറിയത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയല്ലെന്ന് കേസില്‍ റവന്യൂവകുപ്പ് സത്യവാങ്മൂലം നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക