നാവികകേന്ദ്രത്തിലേക്ക് വ്യാജസന്ദേശം അയച്ചു: യുവാവ് അറസ്റ്റില്‍
സൈനിക ആശുപത്രി ബോംബുപയോഗിച്ച് തകര്‍ക്കാനായി പാകിസ്ഥാനില്‍ നിന്ന് തീവ്രവാദികള്‍ എത്തിയിട്ടുണ്ട് എന്ന് കൊച്ചി നാവിക കേന്ദ്രത്തിലേക്ക് വ്യാജ മൊബൈല്‍ സന്ദേശം അയച്ച 30 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ കുറുമ്പയം സ്വദേശി സന്തോഷ് കുമാര്‍ എന്നയാളാണു പിടിയിലായത്.
ഇയാള്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍റെ മകനാണെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പായിരുന്നു ഇയാള്‍ സന്ദേശം അയച്ചത്. എന്നാല്‍ നാവിക ഉദ്യോഗസ്ഥര്‍ വിവരം കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയ്ക്ക് കൈമാറുകയായിരുന്നു.
സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ സഹായത്തോടെയാണ് അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണു സംസാരിച്ചത്. സന്തോഷ് നേരത്തേ പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നടത്തിയ രേഖകള്‍ ബന്ധുക്കള്‍ ഹാജരാക്കി. ഇതിനെ തുടര്‍ന്ന് ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു.