കല്‍ബുര്‍ഗി റാഗിങ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പ്രഖ്യാപിക്കും. കൽബുറഗി സെക്കന്‍ഡ്സ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇടുക്കി സ്വദേശികളായ ആതിര, കൃഷ്ണപ്രിയ, കൊല്ലം സ്വദേശി ലക്ഷ്മി എന്നിവര്‍ കഴിഞ്ഞ 24 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.