സംസ്ഥാനത്തുടനീളം കല്ലിടൽ നടന്നപ്പോഴുണ്ടായ സംഘർഷങ്ങൾ കൂടി കണക്കിലെടുത്താണ് തീരുമാനം. കല്ലിടൻ പ്രതിഷേധങ്ങളെ മറികടക്കാനുള്ള നിർണായക നീക്കം കൂടിയാണിത്. നേരത്തെ തന്നെ കല്ലിടൽ സംഘർഷങ്ങൾ മറികടക്കാൻ ബദൽ മാർഗ്ഗങ്ങൾ ആവശ്യമാണെന്ന് കെ റെയിൽ അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സർവേ മൊത്തമായി ജിപിഎസ് സംവിധാനത്തിലേക്ക് മാറ്റുന്നത്.