സർക്കാർ തീരുമാനം മാറാൻ പോകുന്നില്ല, സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ

വ്യാഴം, 28 ഏപ്രില്‍ 2022 (15:13 IST)
കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർലൈൻ സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ. കെ റെയിൽ സംവാദത്തിൽ എതിർക്കുന്നവരുടെ പാനലിലുള്ള അലോക് വർമ്മ ഉൾപ്പടെ പിന്മാറാൻ പാടില്ലായിരുന്നു. ഏത് സാഹചര്യത്തിലായാലും എതിർവാദം വേദിയിൽ ഉയർത്തണമായിരുന്നു. അതേസമയം സംവാദം നടത്തിയത് കൊണ്ട് സർക്കാർ തീരുമാനം മാറില്ലെന്നും സംവാദം വെറും പ്രഹസനമാണെന്നും ഇ ശ്രീധരൻ പറഞ്ഞു.
 
ഇതിനിടെ കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദം ഹോട്ടല്‍ താജ് വിവാന്തയില്‍ ആരംഭിച്ചു. റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി ഡോ. കു‍ഞ്ചെറിയ, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സില്‍വര്‍ലൈനെ അനുകൂലിച്ചും ഡോ ആര്‍ വി ജി മേനോന്‍ പദ്ധതിയെ എതിർക്കുന്നവരുടെ ഭാഗത്ത് നിന്നും സംസാരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍