യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെസി ജോസഫ് എന്നീ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചത്.
മുസ്ലീം ലീഗിനെ പ്രതികരിച്ച് എം കെ മുനീറും കെഎന്‍എ ഖാദറും എത്തിയിരുന്നു. ജോസ് കെ മാണിയുടെ പിതാവും കേരള കോൺഗ്രസ് എം നേതാവുമായ മാണി പത്രിക സമർപ്പിക്കാൻ എത്തിയില്ല. അതേസമയം, യുവ എം എൽ എമാർ ചടങ്ങിൽ നിന്നും വിട്ടു നിന്നതും ശ്രദ്ദേയമായി.