ജോലി നഷ്ടമായ യുവാവ് സ്വയം പട്ടിണി കിടന്നു മരിച്ചു

എ കെ ജെ അയ്യര്‍

ശനി, 3 ഒക്‌ടോബര്‍ 2020 (19:19 IST)
ബിരുദധാരിയായ യുവാവ് ജോലി നഷ്ടമായതിനെ തുടര്‍ന്ന് സ്വയം പട്ടിണി കിടന്നു മരിച്ചതായി റിപ്പോര്‍ട്ട്. കോതമംഗലം നെല്ലിക്കുഴി വെട്ടിയൊലിക്കുട്ടി കുറുമ്പന്‍ എന്നയാളുടെ മകന്‍ ജിതിന്‍ എന്ന മുപ്പത്തഞ്ചുകാരനാണ് ഇത്തരത്തില്‍ ജീവന്‍ വെടിഞ്ഞത്. ഓഗസ്‌റ് ഇരുപത്തിനാലിനാണ് ജിതിന്‍ മരിച്ചത്.
 
ആഹാരവും ജലവും ഉപേക്ഷിച്ചതോടെ  ജിതിന്‍ അവശനാവുകയും തുടര്‍ന്ന് ഓടയ്ക്കാലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആരോഗ്യ സ്ഥിതി ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതര്‍ ജിതിനെ കോലഞ്ചേരി മെഡിക്കല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജിതിന് ഒരു കുപ്പി ഗ്ലൂക്കോസ് നല്കിക്കൊണ്ടിരുന്നപ്പോള്‍ തന്നെ മരിച്ചു.
 
പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന ജിതിന്റെ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ ജോലി പോയതോടെ എല്ലാവരും പെട്ടിയിലായി. ഇയാളുടെ സഹോദരനും നിരവധി ശാരീരിക അസ്വസ്ഥതകള്‍ ഉള്ളയാളാണ്. മാതാവിന് കാഴ്ചയില്ല. പിതാവിന്റെ ആരോഗ്യവും മോശമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍