കൊലപാതകം വിവാദമായ ശേഷം മാത്രമാണ് ഉന്നതതല ഇടപെടലുണ്ടായതും പ്രത്യേക അന്വേഷണസംഘം രൂപികരിച്ചതും.കൊലപാതകം നടന്ന് എത്രയും പെട്ടെന്ന് തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് സാധിച്ചില്ല എന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ കൊലപാതക കേസ് എന്ന രീതിയിൽ ആണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനം നടന്നിരുന്നുവെന്ന് വ്യക്തമായിട്ടും പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്തതെന്നും ആരോപണമുണ്ട്.