ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ജൂലൈ 13 വരെയാണ് റിമാൻഡ് കാലാവധി. പ്രതിയെ കാണണമെന്ന് കോടതിയിൽ പ്രതിഭാഗം വക്കീൽ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ജില്ലാ ജയിലിൽ വെച്ച് അമീറുലിനെ പ്രതിഭാഗം വക്കീലിന് കാണാൻ സാധിക്കും.