ജയറാം പിന്തുണയ്ക്കുന്നത് ആരെ ? എൻ ഡി എക്ക് വോട്ട് ചോദിച്ച ജയറാം സി പി എമ്മിന്റെ വേദിയിലും !

ബുധന്‍, 11 മെയ് 2016 (14:26 IST)
എ ൻ ഡിഎക്ക് വോട്ട് ചോദിച്ച് കളമശ്ശേരിയിൽ എത്തിയ നടൻ ജയറാം കണ്ണൂരിൽ സി പി എം വേദിയിലും. പിണറായി വിജയനോടൊപ്പം സാംസ്കാരിക കേരളം ഉണ്ടാകുമെന്ന വാഗ്ദാനവുമായി സ്വരലയ ധർമ്മടത്ത് സംഘടിപ്പിച്ച 'വിജയപഥം' പരിപാടിയിലാണ് ജയറാം എത്തിയത്. പിണറായി വിജയനോടൊപ്പം ജയറാം വേദി പങ്കിട്ടെങ്കിലും അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്യണമെന്ന് ജയറാം ആവശ്യപ്പെട്ടില്ല.
 
 കഴിഞ്ഞ ദിവസം കളമശ്ശേരി നിയോജക മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി വി ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ജയറാം എത്തിയിരുന്നു. ഭാരതീയ സംസ്കാരം എന്തെന്ന് തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കനുള്ള യോഗ്യത ഉള്ളൂ. എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് അതിനു കഴിയും എന്നും അദ്ദേഹം ഉദ്ഘാടന വേദിയില്‍ പറഞ്ഞിരുന്നു. 
 
സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രഭാവര്‍മ്മ എന്നിവരായിരുന്നു മുഖ്യാതിഥികള്‍. ഇതിന്റെ തുടര്‍ച്ചയായി സംഗീതവിരുന്നും മറ്റ് കലാപരിപാടികളും നടന്നു. പരിപാടിയില്‍ ആശംസയര്‍പ്പിച്ചവരിൽ ജയറാം ഒഴിച്ച് മറ്റെല്ലാവരും പിണറാവി വിജയന് വോട്ട് അഭ്യര്‍ത്ഥിക്കുക കൂടി ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക