കോവളത്ത് ജപ്പാന്‍കാരിയെ അവശനിലയില്‍ കണ്ടെത്തി; ബലാത്സംഗത്തിന് ഇരയായതായി സംശയം
കോവളത്തെ ഹോട്ടലില്‍ ജപ്പാന്‍ സ്വദേശിനിയെ അവശനിലയില്‍ കണ്ടെത്തി. രക്തസ്രാവത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പത്തിയഞ്ചുകാരിയായ ഇവര്‍ ലൈഗിംക അതിക്രമത്തിന് ഇരയായയെന്ന സംശയത്തെ തുടർന്ന് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്‌ച ഒരു യുവാവിനൊപ്പം പുറത്തു പോയ യുവതി തിരിച്ച് ഹോട്ടല്‍ മുറിയില്‍ എത്തിയിരുന്നു. വൈകുന്നേരത്തോടെയാണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്. ഇവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് കോവളത്ത് കരകൗശല വ്യാപാര സ്ഥാപനം നടത്തുന്ന കർണാടകക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മൊഴി, ദ്വിഭാഷിയുടെ സഹായത്തോടെ രേഖപ്പെടുത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.