ഒരു ദിവസം ജയിലിൽ കിടക്കണോ? കാശ് കൊടുത്താൽ മതി!

ബുധന്‍, 18 ജൂലൈ 2018 (11:59 IST)
പണം മുടക്കിയാൽ ജയിൽ യൂണിഫോമിൽ, അവിടത്തെ ഭക്ഷണം കഴിച്ച് ഒരു ദിവസം ജയിലിൽ താമസിക്കാൻ അവസരമൊരുക്കുന്ന പദ്ധതി കേരളത്തിൽ. ഈ പദ്ധതി ജയിൽ വകുപ്പ് സർക്കാരിനു കൈമാറി. കുറ്റമൊന്നും ചെയ്യാതെ, ഫീസ് നൽകിയുള്ള പുതിയ പദ്ധതിയാണിത്.
 
ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്‌ത് നിശ്ചിത ഫീസ് അടച്ചാൽ 24 മണിക്കൂർ ജയിൽ വേഷത്തിൽ തടവുകാരുടെ ഭക്ഷണം കഴിച്ച് ജയിലിൽ താമസിക്കാനാകും. സാധാരണക്കാർക്ക് ജയിൽ അനുഭവം മനസ്സിലാക്കാൻ വേണ്ടിയാണിത്. എന്നാൽ, യഥാർഥ തടവുകാരുമായി ഇടപഴകാൻ കഴിയില്ല. 
 
ജയിൽ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സർക്കാർ ഈ വർഷം ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുകോടി അടുത്ത വർഷവും ലഭിക്കും. ജയിൽ മ്യൂസിയത്തിന്റെ രൂപരേഖയും തയാറാക്കി. തൂക്കുമരം, ഏകാംഗ തടവുകാരെ പാർപ്പിക്കുന്ന സെൽ, ബ്രിട്ടിഷ് ഭരണകാലത്തെയും രാജഭരണകാലത്തെയും കൈവിലങ്ങുകൾ, ജയിൽ ഉദ്യോഗസ്ഥരുടെ അന്നത്തെ വേഷം, തൂക്കിലേറ്റാൻ പുറപ്പെടുവിക്കുന്ന ‘ബ്ലാക്ക് വാറന്റ്’ ഉത്തരവ്, പഴയ രേഖകൾ, ചിത്രങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിൽ പ്രദശർപ്പിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍