‘ജോലിക്ക് വേണ്ടി ജീവിക്കണോ? നീതിക്ക് വേണ്ടി ജീവിക്കണോ’ - ജേക്കബ് തോമസ് ഫേസ്‌ബുക്കില്‍
വെള്ളി, 13 നവംബര്‍ 2015 (19:24 IST)
ബാര്‍കോഴ അടക്കമുള്ള വിവാദവിഷയങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിയ ജേക്കബ് തോമസ് അതൃപ്‌തി വ്യക്തമാക്കി വീണ്ടും. ജോലിക്ക് വേണ്ടി ജീവിക്കണോ, നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ചോദ്യം ഫേസ്‌ബുക്കിലാണ് അദ്ദേഹം ചോദിച്ചത്.
‘ജോലിക്ക് വേണ്ടി ജീവിക്കണോ, നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധര്‍മ്മസങ്കടത്തിന് എന്താണ് ഉത്തരം’ എന്നാണ് ജേക്കബ് തോമസ് ഫേസ്‌ബുക്കിലെ തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നത്.
ജോലിയില്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കുന്ന അദ്ദേഹം ഇപ്പോള്‍ ദീര്‍ഘകാല അവധിയിലാണ്. വിജിലന്‍സില്‍ നിന്നും ഫയര്‍ഫോഴ്സില്‍ നിന്നും മാറ്റപ്പെട്ടാണ് ഇപ്പോള്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.
ഇതുവരെ 768 പേരാണ് ജേക്കബ് തോമസിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.