ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയില്‍ ആധിപത്യം നേടാനാവില്ലെന്ന് രാജ്‌നാഥ് സിംഗ്

തിങ്കള്‍, 28 ഡിസം‌ബര്‍ 2015 (08:46 IST)
ഇന്ത്യയില്‍ ആധിപത്യം നേടാന്‍ ഇസ്ലാമിക് സ്റ്റേറ്റിന് കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ കുടുംബ മൂല്യങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയുമെന്നും ഇന്ത്യയില്‍ ഒരിക്കലും ആധിപത്യം സ്ഥാപിക്കാന്‍ ഐ എസിന് കഴിയില്ല എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
 
ലോകത്തെവിടെയും ഇസ്ലാമിക് സ്റ്റേറ്റ് ആണ് സംസാരവിഷയം. എന്നാൽ, ഭയമില്ലാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. ഐ എസിനെതിരെ മുസ്‌ലിം മതപണ്ഡിതന്മാർ പോലും കൈകോർക്കുകയും മാർച്ച് സംഘടിപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ത്യയിൽ കാണുന്നത്. ഈ സംസ്കാരം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
 
ഇതുപോലെ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ വൻ ശക്തിയായി മാറുന്നതിൽ നിന്ന് ആർക്കും നമ്മളെ പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക