ബാര്‍കോഴ വിവാദത്തില്‍ വഴിത്തിരിവ്; ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി

വെള്ളി, 30 ജനുവരി 2015 (18:41 IST)
ബാര്‍ കോഴ ഇടപാടില്‍ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ബിജു രമേശിന്റെ മൊഴിയെടുത്തു. കോഴയിടപാടിലെ ഓഡിയോ സിഡി ഹാജരാക്കാന്‍ ബിജു രമേശിന് ആദായ നികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കി. മാണിയ്ക്ക് ബാര്‍ ഉടമകള്‍ കോടികള്‍ കോഴ നല്‍കിയെന്ന് ബിജു രമേശ് മൊഴി നല്‍കിയതായാണ് സൂചന. കെ എം മാണിയിലേക്കും  അന്വേഷണം നീളുമെന്നാണ് സൂചന.

മന്ത്രിമാര്‍ക്ക് ഇരുപത് കോടിയോളം രൂപ കോഴ നല്‍കിയെന്നാണ് ആരോപണം.  ഈ കോഴപ്പണത്തിന്റെ ഉറവിടവും  ആദായ നികുതി വകുപ്പ് അന്വേഷിച്ചേക്കും. നേരത്തെ ബാര്‍ കോഴ ഇടപാടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും കോഴ നല്‍കിയതായി ബിജു രമേശ് പറഞ്ഞിരുന്നു.  അതിനാല്‍  മറ്റ് മന്ത്രിമാരിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക