അനിശ്ചിതത്വം ഒഴിയാതെ ഐ എഫ് എഫ് കെ: സർക്കാർ പണം നൽകാതെ അക്കാദമിക്ക് ചലച്ചിത്രമേള നടത്താനാകില്ലെന്ന് എ കെ ബാലൻ

ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (11:24 IST)
സംസ്ഥാന സർക്കാർ പണം നൽകാതെ അക്കാദമി സ്വന്തമായി പണം കണ്ടെത്തി ചലച്ചിത്ര മേള നടത്താനാവില്ലെന്ന് സാംസ്കരിക വകുപ്പ് മന്ത്രി എ കെ ബാലൻ. ചലച്ചിത്ര മേള സർക്കാർ സഹായമില്ലാതെ ചിലവു ചുരുക്കി നടത്താൻ മുഖ്യമന്ത്രിയും ചലചിത്ര അക്കാദമി അംഗങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. ഇതിനു പിന്നാലെയാണ് എ കെ ബാലന്റെ പ്രതികരണം.
 
ചെലവു ചുരുക്കിയാലും മേള നടത്താൻ മൂന്നു കോടി രൂപ ചിലവു വരും. അതിനാൽ സർക്കാർ ഒരു കോടി രൂപയെങ്കിലും നൽകാതെ സ്വന്തം നിലക്ക് അക്കാദമിക്ക് പണം കണ്ടെത്തി മേള നടത്താനാവില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും എ കെ ബാലൻ പറഞ്ഞു.
 
ഡെലിഗേറ്റുകളുടെ  എണ്ണം കുറച്ചും ചലച്ചിത്രമേലക്കായുള്ള ഫീസ് വർധിപ്പിച്ചു പണം കണ്ടെത്താനുള്ള നീക്കത്തിലാണ് ഇപ്പോൾ അക്കാദമി എന്നാൽ ഇതുകൊണ്ടുമാത്രം മെള നടത്താനാവശ്യമായ പണം കണ്ടെത്താനായേക്കില്ല എന്നതിനാലാണ് വിഷയത്തിൽ ഒരിക്കൽ കൂടി ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 
 
സംസ്ഥാന നേരിട്ട കനത്ത പ്രളയക്കെടുതിയെ തുടർന്ന്  എല്ലാ ആഘോഷ. ഉത്സവ പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, സ്കൂൾ കലോത്സവവും ചലച്ചിത്ര മേളയും നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. കുട്ടിൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനായി സംസ്ഥാന സ്കൂൾ കലാ, കായിക. ശാസ്ത്രമേളകൾ ചിലവു ചുരുക്കി നടത്താൻ തീരുമാനമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍