ഇടുക്കി അണക്കെട്ടിന് ചോര്‍ച്ച...!
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയേ ചൊല്ലി ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് ഇരുട്ടടിയായി സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിന് ചോര്‍ച്ച കണ്ടെത്തി. സംസ്ഥാനത്തേ ആകെ ആശങ്കപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തല്‍.
മുല്ലപ്പെരിയാര്‍ ഉപസമിതിയുടേതാണ് കണ്ടെത്തല്‍. സമിതി നടത്തിയ പരിശോധനയില്‍16, 17, 18 എന്നി ബ്ലോക്കുകളിലും ജോയിന്റുകളിലും ചോര്‍ച്ച കണ്ടെത്തി. ബേബി അണക്കെട്ടിലും ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപസമിതിയുടെ പരിശോധന നാളെയും തുടരും.
ചോര്‍ച്ചയുടെ ശക്തി പരിശോധിച്ചതിനു ശേഷമേ ഡാം സുരക്ഷിതമാണോ എന്ന് പറയാന്‍ സാധിക്കൂ. അതിനാല്‍ വിഷയത്തില്‍ അധികൃതര്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.