ഭീതിയൊഴിയുന്നു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു, പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിലും കുറവ് വരുത്തി

ഞായര്‍, 19 ഓഗസ്റ്റ് 2018 (12:09 IST)
ചെറുതോണി: മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടായ സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. അണക്കെട്ടില്‍ നിന്നു പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്. 
 
800 ഘന മീറ്ററിൽ നിന്നും 700 ഘനമീറ്ററായാണ് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിൽ കുറവ് വരുത്തിയിരിക്കുന്നത്. അണക്കെട്ടിന്റെ ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചിരിക്കുന്നത്. ഇടുക്കിയിൽ ഇപ്പോഴും ഓറഞ്ച് അലർട്ട് തുടരുന്നുണ്ട്. 
 
ഇതോടെ പെരിയാറിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ആലുവയിലെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മഴ കുറയുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ദ്രുതഗതിയില്‍ മെച്ചപ്പെടുത്തുകയാണ്. കക്കി, പമ്പ അണക്കെട്ടുകളിൽ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിലും കുറവ് വരുത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍