കോഴിക്കോട് കോടതിയില്‍ നടന്ന സംഭവങ്ങളില്‍ ദുരൂഹത; വിഎസിനെതിരെ വാദവുമായി കേസില്‍ കക്ഷിയല്ലാത്തെ അഭിഭാഷകന്‍ ഇടപെട്ടെന്നും വി എസിന്റെ അഭിഭാഷകന്‍

തിങ്കള്‍, 1 ഓഗസ്റ്റ് 2016 (13:00 IST)
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് പരിഗണിക്കുന്ന ദിവസമായ ശനിയാഴ്ച കോഴിക്കോട് കോടതിയില്‍ നടന്ന സംഭവങ്ങളില്‍ ദുരൂഹതയെന്ന് വി എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ അഡ്വ ഭാസ്ക്കരന്‍ നായര്‍. മാധ്യമങ്ങളെ വിലക്കിയ ദിവസം ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ കക്ഷിയല്ലാത്ത അഭിഭാഷകന്‍ ആണ് വന്നതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
 
കേസില്‍ കക്ഷിയല്ലാത്ത അഭിഭാഷകന്‍ വി എസിനെതിരെ വാദവുമായി ഇടപെട്ടു. കക്ഷിയല്ലാത്ത അഭിഭാഷകന്‍ ഇടപെട്ടപ്പോള്‍ ശക്തമായി പ്രതികരിക്കേണ്ടി വന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ നിശ്‌ശബ്‌ദത പാലിച്ചെന്നും ഭാസ്ക്കരന്‍ നായര്‍ പറഞ്ഞു.
 
പുതിയതായി രംഗപ്രവേശം ചെയ്ത അഭിഭാഷകനെ നേരിട്ടറിയില്ല. ഹൈക്കോടതി അഭിഭാഷകനായ സന്തോഷ് മാത്യു എന്നയാളാണ് ഇതെന്ന് മറ്റുള്ളവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതായും പറഞ്ഞു. ആരാണെന്ന് ചോദിച്ചപ്പോള്‍ വി എസ് ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ അഞ്ചാമത്തെ പരാതിക്കാരന് വേണ്ടി താന്‍ ഹാജരായിട്ടുണ്ടെന്നാണ് അറിയിച്ചത്.

(ചിത്രത്തിനു കടപ്പാട് - മാതൃഭൂമി)

വെബ്ദുനിയ വായിക്കുക