ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച്ചവെച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് പൊലീസ് അറസ്റ്റ് ചെയ്തു. കൊളവയല്‍ സ്വദേശി പട്ടാക്കല്ലില്‍ ജുനൈദാണ് പൊലീസ് പിടിയിലായത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളും പൊലീസ് പിടിയിലായിട്ടുണ്ട്.
ജുനൈദിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജുനൈദ്, സുഹൃത്തുക്കളായ അജിത്ത്, അബ്ദുള്‍ നാസര്‍ എന്നിവരാണ് പോലിസ് പിടിയിലായത്. രാത്രി കാലങ്ങളില്‍ ജുനൈദ് തന്നെ പുറത്ത് കൂട്ടിക്കൊണ്ടുപോയി സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
സുഹൃത്തുക്കള്‍ താനുമായി ലൈംഗിക വേഴ്ച നടത്തുന്നത് ജുനൈദ് കണ്ട് ആസ്വദിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. രണ്ട് തവണ പീഡനത്തിന് ഇരയായ യുവതി ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്. ജുനൈദിന്റെ രണ്ടാം ഭാര്യയാണ് പീഡനത്തിന് ഇരയായ യുവതി. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്തി.