ഹൈടെക് എടി‌എം മോഷണം; നടന്നത് ഹാക്കിങ്, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഞായര്‍, 14 ഓഗസ്റ്റ് 2016 (14:48 IST)
തിരുവനന്തപുരത്തെ എടി‌എമ്മുകളില്‍ നിന്നും ലക്ഷകണക്കിന് രൂപ മോഷ്ടിച്ച സംഭവത്തില്‍ നടന്നത് ഹക്കിങ് എന്ന് പുതിയ വിവരം. എ ടി എമ്മില്‍ നിന്നും പണം തട്ടിയെടുക്കുന്നതിന് ഉപയോഗിച്ച ഉപകരണം സ്‌കിമ്മര്‍ അല്ലെന്നും നടന്നത് ഹാകിങ് ആണെന്നുമുള്ള സാങ്കേതിക വിദ്യയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. 
 
അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. എ ടി എമ്മില്‍ നിന്നും പണം പിന്‍‌വലിക്കുമ്പോള്‍ ബാങ്കിലേക്ക് മെഷീന്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന വിവരങ്ങളാണ് തട്ടിപ്പുകാര്‍ ചോര്‍ത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. 450 പേരുടെ വിവരങ്ങളാണ് കവര്‍ച്ചാ സംഘം മോഷ്ടിച്ചിരിക്കുന്നത്. കൂടാതെ വിദേശക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നുമുള്ള തട്ടിപ്പുകാരുടെ സഹായം ലഭിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക